വയനാട്ടിൽ കനത്ത വേനൽ മഴ. മൂന്നുമണിയോടെ തുടങ്ങിയ മഴ ഇടിയും കാറ്റോടും കൂടിയാണ് പെയ്യുന്നത്. മഴ ശക്തമാണെങ്കിലും മഴക്കെടുതികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതോടൊപ്പം തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിൽ ഈ ന്യൂനമർദ്ദം വടക്ക് ദിശയിൽ സഞ്ചരിക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
വയനാട്ടിൽ കനത്ത വേനൽമഴ
