ശബരിമലയിൽ വൻ ഭക്തജന തിരക്ക്
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂടിയതോടെ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ദേവസ്വം ബോർഡ്. വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർക്ക് അനുവദിക്കപ്പെട്ട സമയത്ത് തന്നെ ദർശനം ഉറപ്പാക്കും. പരമ്പരാഗത കാനനപാതകൾ വഴിയും തീർത്ഥാടകരെ കടത്തിവിട്ട് തുടങ്ങി
വൃശ്ചികപുലരിയിൽ ഭക്തജനങ്ങളാൽ നിറഞ്ഞു കവിഞ്ഞു സന്നിധാനം. പുലർച്ചെ മൂന്നുമണിക്ക് നട തുറന്നപ്പോൾ തന്നെ സോപാനം മുതൽ വലിയ നടപ്പന്തൽ വരെ നീണ്ട നിരയായിരുന്നു.