കനത്ത ചൂട് ആയതിനാൽ ജനങ്ങൾ സെൽഫ് ലോക്ക് ഡൗണിലേക്ക് മാറണമെന്ന് റെവന്യൂമന്ത്രി കെ രാജൻ. പകൽ സമയത്തെ യാത്ര പരമാവധി ഒഴിവാക്കണം. ചൂടിൽ പ്രാദേശികമായുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള പ്രത്യേക ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതീക്ഷ അനുസരിച്ച് വേനൽമഴ രണ്ട് ദിവസത്തിനുള്ളിൽ വന്നേക്കും. പക്ഷേ വേനൽമഴ വരുന്നതിന്റെ ഭാഗമായിട്ടുള്ള മൂടിക്കെട്ടലുകൾ ഉൾപ്പെടെ വരുന്നത് കൊണ്ട് വല്ലാത്ത രീതിയിലുള്ള ഹ്യുമിഡിറ്റിയാണ് അനുഭവപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കനത്ത ചൂട് ആയതിനാൽ ജനങ്ങൾ സെൽഫ് ലോക്ക് ഡൗണിലേക്ക് മാറണമെന്ന് റെവന്യൂമന്ത്രി കെ രാജൻ
