ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് അഞ്ജുവിന്റേയും മക്കളുടേയും മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. പിതാവും ബന്ധുക്കളും ഏറ്റുവാങ്ങി.
മകളേയും മക്കളേയും കൊന്ന കേസില്‍ പ്രതിയായ അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിന് പരമാവധി ശിക്ഷ നല്‍കണം എന്ന് അഞ്ജുവിന്റെ പിതാവ് പറഞ്ഞു.
നെടുമ്പാശ്ശേരിയിൽ നിന്നും വൈക്കത്തെ ഇത്തിപ്പുഴയിലുള്ള വീട്ടിലേക്ക് കൊണ്ടുപോവും. തുടർന്ന് വീട്ടിൽ പൊതുദര്‍ശനത്തിന് വെക്കും.
കഴിഞ്ഞ ഡിസംബര്‍ 14 നാണ് നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗിലെ വസതിയില്‍ അഞ്ജുവിനേയും (40) മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയും ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയത്.