ഉറക്കത്തിനിടെയുള്ള സ്വപ്നം അമിതമാകുന്നത് മാനസികാരോഗ്യം തകരാറിലാകുന്നതിന്റെ ലക്ഷണമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, അമിതമായി സ്വപ്നം കാണുന്നത് ഉറക്കത്തിന്റെ നിലവാരം കുറയ്ക്കുകയും പകലുമുഴുവന്‍ ക്ഷീണം തോന്നുകയും ചെയ്യും. ഉയര്‍ന്ന തോതിലുള്ള മാനസിക സമ്മര്‍ദമാകാം അമിതമായി സ്വപ്നം കാണലിന് പിന്നിലെ പ്രധാന കാരണം. അമിത ഉത്കണ്ഠ ഉള്ളവര്‍ പേടിസ്വപ്നങ്ങള്‍ സ്വപ്നം കാണുന്നത് പതിവാണ്. ശ്വസന വ്യായാമങ്ങളും യോഗയും മെഡിറ്റേഷനുമൊക്കെ ചെയ്തു സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കുന്നത് സ്വപ്നം കാണലിന്റെ തീവ്രത കുറയ്ക്കും. ജീവിതശൈലിയിലെ മാറ്റങ്ങളും സ്വപ്നം കാണലിനെ സ്വാധീനിക്കാറുണ്ട്. പോഷകക്കുറവ്, ഉറക്കരീതിയിലെ മാറ്റം, അമിതമായ കഫീന്‍ ഉപയോഗം, ഉറങ്ങുന്നതിന് മുമ്പുള്ള മദ്യപാനം എന്നിവ ഉറക്കം താറുമാറാകാനും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും. സ്ഥിരമായി വ്യായാമം ശീലമാക്കുന്നത് സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്നതും എന്നും കൃത്യസമയത്ത് ഉറങ്ങുന്നതുമൊക്കെ ഒരു പരിധിവരെ സഹായിക്കും. മുന്‍പ് നേരിട്ട മാനസിക ആഘാതങ്ങളും വൈകാരിക പ്രശ്നങ്ങളുമൊക്കെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വപ്നത്തില്‍ പ്രതിഫലിച്ചേക്കാം. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ ഉറങ്ങുമ്പോള്‍ ഉപബോധ മനസ് പുറത്തെടുക്കും. ഇത് നല്ല ഉറക്കം ലഭിക്കാതിരിക്കാന്‍ കാരണണാകും. സ്ലീപ് അപ്നിയ, നാര്‍കോലെപ്സി, റെസ്റ്റലസ് ലെഗ് സിന്‍ഡ്രോം തുടങ്ങിയ ഉറക്കത്തകരാറുകളും അമിതമായി സ്വപ്നം കാണാന്‍ കാരണമായേക്കാം. ചില മരുന്നുകള്‍ കഴിക്കുന്നതും ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. വിഷാദത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റുകള്‍ ഇത്തരത്തില്‍ ഉറക്കത്തെ ബാധിക്കാറുണ്ട്.
