ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്ടമായതിന്റെ ഗിന്നസ് ലോക റെക്കോര്‍ഡ് ഇലോണ്‍ മസ്കിന്. 2021 നവംബര്‍ മുതല്‍ 182 ബില്യന്‍ ഡോളറാണ് മസ്കിന് നഷ്ടമായതാണ് ഫോബ്സ് മാസികയുടെ റിപ്പോര്‍ട്ട്. എന്നാല്‍ കൃത്യമായ കണക്ക് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. 2021 നവംബറില്‍ 320 ബില്യന്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്നത് 2023 ജനുവരി ആയപ്പോഴേക്കും 137 ബില്യനായി കുറഞ്ഞു. ടെസ്ലയുടെ ഓഹരി മോശം പ്രകടനം നടത്തിയതാണ് മസ്കിന്റെ ആസ്തി ഇടിയാന്‍ കാരണമായത്. 2000 ത്തില്‍ ജാപ്പനീസ് ടെക് ഇന്‍വെസ്റ്റര്‍ മസയോഷി സണ്ണിന് 58.6 ബില്യന്‍ ഡോളര്‍ നഷ്ടമായിരുന്നു. മസയോഷിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇലോണ്‍ മക്സിന്റെ പേരില്‍ ഇപ്പോള്‍ കുറിച്ചിരിക്കുന്നത്. ട്വിറ്റര്‍ വാങ്ങുന്നതിനായി ആദ്യം ഏഴും പിന്നീട് നാല് ബില്യന്റെയും ഓഹരി മസ്ക് വിറ്റിരുന്നു. കനത്ത സാമ്പത്തിക നഷ്ടം നേരിട്ടതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന് എന്ന പദവിയും മസ്കിന് നഷ്ടമായിരുന്നു. എന്നാല്‍ ഇലോണ്‍ മസ്ക് മറ്റ് പല മേഖലകളിലും പണ നിക്ഷേപം നടത്തിയിട്ടുള്ളതിനാല്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. എല്‍വിഎംഎച്ച് സ്ഥാപകന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ട് ആണ് ഏറ്റവും വലിയ സമ്പന്നന്. 190 ബില്യന്‍ കോടി ഡോളറാണ് അര്‍ണോള്‍ട്ടിന്റെ ആസ്തി.