ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ഇന്നുതന്നെ ജയിൽ മോചിതയാകും. വിചാരണ കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി. റിലീസിംഗ് ഓർഡർ മാവേലിക്കര സ്പെഷ്യൽ കോടതിയിൽ എത്തിക്കും.
ഇന്നലെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികൾ വൈകിയതാണ് ജയിൽ മോചനം വൈകാൻ കാരണം. കഴിഞ്ഞ 15നാണ് അട്ടക്കുളങ്ങര ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ സബ്ജയിലേക്ക് ഗ്രീഷ്മയെ മാറ്റിയത്.
ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ഇന്നുതന്നെ ജയിൽ മോചിതയാകും
