മാരുതി സുസുക്കി ഇന്ത്യ ഏപ്രില്‍ മാസത്തില്‍ നെക്‌സ ഡീലര്‍ഷിപ്പുകളില്‍ വിറ്റഴിച്ച ഫ്രോങ്ക്‌സ് എസ്യുവികള്‍ക്ക് മികച്ച കിഴിവുകള്‍ പ്രഖ്യാപിച്ചു. ഈ മാസം ഈ കാര്‍ വാങ്ങുന്നത് 93,000 രൂപയുടെ വലിയ ആനുകൂല്യം നല്‍കും. ടര്‍ബോ-പെട്രോള്‍ വേരിയന്റിലാണ് കമ്പനി ഏറ്റവും ഉയര്‍ന്ന കിഴിവ് നല്‍കുന്നത്. ഈ വേരിയന്റില്‍ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 43,000 രൂപ വിലയുള്ള വെലോസിറ്റി കിറ്റ് ആക്സസറി പാക്കേജ്, 15,000 രൂപ സ്‌ക്രാപ്പേജ് ആനുകൂല്യം അല്ലെങ്കില്‍ 10,000 രൂപ എക്സ്ചേഞ്ച് ബോണസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. അതേസമയം, പെട്രോള്‍ വേരിയന്റില്‍ 35,000 രൂപ വരെ ആനുകൂല്യങ്ങളുണ്ട്. സിഎന്‍ജി മോഡലില്‍ 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസോ 15,000 രൂപയുടെ സ്‌ക്രാപ്പേജ് ഓഫറോ മാത്രമേ ലഭ്യമാകൂ. മാരുതി സുസുക്കി ഫ്രോങ്ക്‌സിന് 1.0 ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് ഉള്ളത്. 5.3 സെക്കന്‍ഡിനുള്ളില്‍ ഇത് പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കും.