Screenshot 2024 08 18 18 45 07 895 com.google.android.googlequicksearchbox edit

വയനാട്ടിൽ വായ്പയുടെ ഇഎംഐ പിടിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ നടപടി തിരുത്തി ചൂരൽമലയിലെ ഗ്രാമീണ ബാങ്ക്. ദുരിതബാധിതർക്കായി സർക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്ന ഉടനെ 50,000 രൂപ വായ്പയുടെ ഇഎംഐ ആയി പിടിച്ച 3000 രൂപ പുഞ്ചിരി മട്ടത്തെ മിനിമോൾക്ക് ബാങ്ക് തിരിച്ചുനൽകി. വീടുപണിക്ക് വേണ്ടിയാണ് ചൂരൽമലയിലെ ഗ്രാമീണ ബാങ്കിൽ നിന്നും മിനിമോൾ 50,000 രൂപ വായ്പ എടുത്തത്. ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടമായി ദുരിതത്തിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സർക്കാരിൽ നിന്നുളള അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്നത്. എന്നാൽ തുക ഒറ്റയടിക്ക് ബാങ്ക് ഇഎംആ ഇനത്തിൽ പിടിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഇടപെട്ടിരുന്നു. പിന്നാലെയാണ് പണം അക്കൗണ്ടിലേക്ക് വന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *