വിവിധ സ്റ്റേഷനുകളിലായി ഒരു ഡസനിലേറെ കേസുകൾ റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിൽ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടു. കേസുമായി ബന്ധപ്പെട്ട തെളിവുകളും സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. ഹൈറിച്ച് കമ്പനി ഉടമകള്‍ 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1630 കോടി തട്ടിയെന്നാണ് കേസ്. എഴുപതോളം കടലാസു കമ്പനികൾ നടത്തിയെന്നും ഇതിൽ 14 കമ്പനികൾ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഹൈറിച്ചിനെതിരെ ഇ.ഡി അന്വേഷണവും പുരോഗമിക്കുകയാണ്. കറൻസി ഇടപാടുകളടക്കം വാഗ്ദാനം ചെയ്തു പണം തട്ടിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു.