കേളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാരോട് രാജി വെക്കാൻ ആവശ്യപ്പെട്ട ഗവർണ്ണർ കേരള ജനതയെ അപമാനിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ആർ എസ് എസ് മേധാവിയെ അങ്ങോട്ട് പോയിക്കണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവര്‍ണര്‍ ആര്‍.എസ്.എസിന്റെ കുഴലൂത്തുകാരനാണെന്നും സി പി എം പ്രസ്താവനയിലൂടെ പറഞ്ഞു.
സർവ്വകലാശാലകളിൽ അസാധാരണ നടപടിയുമായി ഗവർണ്ണർ . 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജി സമർപ്പിക്കാനാണ് ഗവർണ്ണർ നിർദ്ദേശിച്ചിരിക്കുന്നത്. യുജിസി ചട്ടം പാലിക്കാത്തതിന്‍റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനംസുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നിർദ്ദേശം.കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല,കാലിക്കറ്റ് സര്‍വ്വകലാശാല,മലയാളം സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണ്ണർ രാജിവയ്ക്കാൻ പറഞ്ഞെങ്കിലും താൻ രാജിവയ്ക്കില്ലെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ വിസി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കുസാറ്റ് വിസി പ്രതികരിച്ചില്ല.
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നാല് വിക്കറ്റിന് ജയിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം അലതല്ലി.മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില്‍ ആര്‍ അശ്വിന്‍ നേടിയ ഫോര്‍ നിര്‍ണായകമായി.
ഗവർണർക്ക് ചാൻസലറായി പ്രവർത്തിക്കാനുള്ള അധികാരം നൽകിയത് നിയമസഭയാണെന്ന് നിയമ മന്ത്രി പി രാജീവ് . ഗവർണർ തന്നെ ചാൻസലർ ആകണമെന്ന് യുജിസി റെഗുലേഷനിൽ ഇല്ല. സർവകലാശാലയെ പറ്റി സംസാരിക്കുമ്പോൾ അവിടെ ഗവർണറില്ല, ചാൻസലർ മാത്രം. പിരിച്ചുവിടാനുള്ള അധികാരം എല്ലാവർക്കും ഉണ്ടെന്നും പി.രാജീവ് വ്യക്തമാക്കി. നേരത്തേ നിയമമന്ത്രിക്ക് ഭരണഘടന അറിയില്ലെന്ന് ഗവർണർ പറഞ്ഞിരുന്നു.
മുൻ മന്ത്രി തോമസ് ഐസക്കിനെതിരേ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളെ നിഷേധിച്ച് തോമസ് ഐസക്. സ്വബോധമുള്ള ഏതെങ്കിലും മന്ത്രി ഇങ്ങനെ പറയുമോ എന്നദ്ദേഹം ചോദിച്ചു. താൻ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല.ബിജെപിയുടെ ദത്തുപുത്രിയായ സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. ഇതിനെതിരേ നിയമനടപടി വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
പ്രണയപ്പകയിൽ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് നാട്ടുകാരും ബന്ധുമിത്രാദികളും അന്ത്യയാത്രയേകുമ്പോൾ വികാരസാന്ദ്രമായ രംഗങ്ങൾക്കാണ് കണ്ണൂർ പാനൂർ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്.പലരും വിങ്ങിപ്പൊട്ടി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വൻ ജനാവലിയാണ് വിഷ്ണുപ്രിയയെ അവസാനമായി കാണാനെത്തിയത്. എന്നാൽ വിഷ്ണുപ്രിയയുടെ തല അറുത്തെടുക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് പ്രതി ശ്യാംജിത് തെല്ലും കുറ്റബോധമില്ലാതെ പോലീസിനോട് പറഞ്ഞു. 14 വർഷം കൊണ്ട് താൻ പുറത്തിറങ്ങുമെന്നും കൂട്ടിച്ചേർത്തു.