അദ്യശ്യമായ നൂലുകളും നെടുംതൂണുകളും കന്മതിലുകളും ചേര്‍ത്ത് സൃഷ്ടിച്ച സമര്‍ത്ഥമായ ഒരു വഴിച്ചുറ്റ് ഓരോ വിസ്തൃതിയിലും ഉണ്ടെന്ന് ചെറുപ്പത്തിലേ ഞാന്‍ മനസ്സിലാക്കി… വഴിച്ചുറ്റുകളില്വെച്ച് ഏറ്റവും വലിയ വഴിച്ചുറ്റ് പിന്നെ കണ്ട് നടുങ്ങുന്നത് ഭാഷയിലാണ്. ഒരിക്കല്‍ കാല്‍വെച്ചാല്‍ ഭ്രമിച്ചുപോകുന്ന ഇടനാഴികളുടെ സമാഹാരം. പഴുതില്ലാത്ത തച്ച് തനിമുദ്രകള്. പിണര്വരകള് മരിച്ചവരും മരിക്കാത്തവരും ജനിക്കാത്തവരും അതില്‍ വിലസുന്നു. അവിടെ ഞാന്‍ കണ്ടെത്തിയ ചിലര്‍ എന്നോട് പറഞ്ഞുതന്ന കൊടും സൂത്രമാണ് കവിത…ആനുകാലികങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും കവിതകളുടെ പുത്തനിടങ്ങള്‍ സൃഷ്ടിച്ച അഭിരാമിന്റെ 48 കവിതകളുടെ സമാഹാരം. ‘ഗോപുരലിപി’. അഭിരാം എസ്. ഡിസി ബുക്സ്. വില 133 രൂപ.