ഇന്ത്യയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങുമായി കൈകോര്‍ത്ത് ഗൂഗിള്‍. പുതിയ ഉദ്യമത്തിലൂടെ എന്‍സിആര്‍ടിയുടെ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യവിഷയങ്ങള്‍ ഉള്‍പ്പെടുന്ന യൂട്യൂബ് ചാനലുകള്‍ക്ക് വരും മാസങ്ങളില്‍ ആരംഭിക്കും. ആംഗ്യഭാഷ ഉള്‍പ്പെടെ 29 ഇന്ത്യന്‍ ഭാഷകളില്‍ വിദ്യാഭ്യാസ ഉള്ളടക്കം ചാനലുകളില്‍ ലഭ്യമാകും. യൂട്യൂബില്‍ ക്രെഡന്‍ഷ്യല്‍ കോഴ്സുകള്‍ അവതരിപ്പിക്കുന്നതിന് സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പ്രോഗ്രാമുമായി ഗൂഗിള്‍ സഹകരിച്ചിട്ടുണ്ട്. ശാസ്ത്രവും സാഹിത്യവും മുതല്‍ സ്പോര്‍ട്സ് സൈക്കോളജി, റോക്കറ്റ് പ്രൊപ്പല്‍ഷന്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കോഴ്സുകള്‍ ലഭ്യമാക്കും.
എന്‍സിഇആര്‍ടിയുമായി കൈകോര്‍ത്ത് ഗൂഗിള്‍
