ഗൂഗിൾ എന്ന സെർച്ച് എഞ്ചിനെ കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. ഗൂഗിൾ ക്രോം ആണ് ഏറ്റവും അധികം പേർ ഉപയോഗിക്കുന്നത്. ഗൂഗിൾ ക്രോം എങ്ങനെ ഇത്ര ഫേമസ് ആയി എന്ന് നോക്കാം…!!!
ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പൺ സോഴ്സ് വെബ് ബ്രൗസർ ആണ് ഗൂഗിൾ ക്രോം. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് ഫ്രേം ,അല്ലെങ്കിൽ ക്രോം എന്നതിൽ നിന്നുമാണ് ഈ പേര് ഉണ്ടായത്. ഗൂഗിൾ ക്രോമിനു പിന്നിൽ പ്രവർത്തിക്കുന്ന ഓപ്പൺ സോഴ്സ് പ്രൊജക്ടിന്റെ പേര് ക്രോമിയം എന്നാണ്.ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നമ്മുടെ അഭിരുചിക്കൊത്തു നീങ്ങുന്നതിനൊപ്പം, ഈ വെബ്സൈറ്റുകൾ താളുകൾ എന്നതിലുപരി വെബ് ആപ്ലിക്കേഷനുകൾ ആണെന്ന തിരിച്ചറിവും ആണ് ഗൂഗിൾ ക്രോമിന്റെ വികസനത്തിനു പിന്നിൽ. ഏറ്റവും കൂടുതൽ സ്ഥിരതയുള്ളതും,വേഗതയുള്ളതും,സുരക്ഷിതമായതും, ലളിതവും കാര്യക്ഷമവുമായ ഉപയോഗ സംവിധാനവുമാണ് ഗൂഗിൾ ക്രോം ലക്ഷ്യമാക്കുന്നത്.
വെബ്ബ്കിറ്റ്, ഗൂഗിൾ തന്നെ വികസിപ്പിച്ചെടുത്ത ജാവാസ്ക്രിപ്റ്റ് വിർച്ച്വൽ മെഷീൻ ആയ വി8 എന്നിവയാണ് ഇതിന്റെ നിർമ്മാണത്തിനു പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.ക്രോമിന്റെ മിക്ക സോഴ്സ് കോഡുകളും ഗൂഗിളിന്റെ സ്വതന്ത്രവും ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ പ്രോജക്റ്റ് ആയ ക്രോമിയത്തിൽ നിന്നാണ് വരുന്നത്, എന്നാൽ ക്രോമിന് പ്രൊപ്രൈറ്ററി ഫ്രീവെയറായി ലൈസൻസ് ഉണ്ട്. 2021 ഒക്ടോബറിലെ കണക്കനുസരിച്ച്, പേഴ്സണൽ കമ്പ്യൂട്ടറുകളിൽ (PC) ക്രോമിന് 68% ബ്രൗസർ മാർക്കറ്റ് ഷെയർ ഉണ്ടെന്ന് സ്റ്റാറ്റ് കൗണ്ടർ കണക്കാക്കുന്നു. ഏറ്റവും കൂടുതൽ ടാബ്ലെറ്റുകളിലും സ്മാർട്ട്ഫോണുകളിലും ആധിപത്യം പുലർത്തുന്നു. ഈ വിജയം കാരണം, ഗൂഗിൾ ക്രോം ബ്രാൻഡ് നാമം മറ്റ് ഉൽപ്പന്നങ്ങളിലേക്ക് വിപുലീകരിച്ചു: ക്രോംഒഎസ്, ക്രോംകാസ്റ്റ്(Chromecast), ക്രോംബുക്ക്(Chromebook), ക്രോംബിറ്റ്(Chromebit), ക്രോംബോക്സ്(Chromebox), ക്രോംബേസ്(Chromebase) എന്നിവയാണ് മറ്റ് പേരുകൾ .
ഗൂഗിൾ ക്രോം എന്ന വെബ് ബ്രൗസർ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. മറ്റ് ഉള്ളവയെ അപേക്ഷിച്ച് ഇതിന് വേഗത കൂടുതലാണ്. നമ്മുടെ ചോദ്യങ്ങൾക്ക് കൃത്യമായുള്ള ഉത്തരം എത്രയും വേഗത്തിൽ കണ്ടെത്തി നൽകുന്നു. കൊച്ചു കുട്ടികൾ പോലും ഇന്ന് ഗൂഗിൾ ക്രോം അനായാസം കൈകാര്യം ചെയ്യുന്നുണ്ട്.
തയ്യാറാക്കിയത്
നീതു ഷൈല