കേന്ദ്ര ബജറ്റ് ദിനത്തില്‍ സ്വര്‍ണ വില പുതിയ റെക്കോഡില്‍. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,745 രൂപയും പവന് 120 രൂപ വര്‍ധിച്ച് 61,960 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ പവന് 61,840 രൂപ എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന്‍ വിലയില്‍ 1,880 രൂപയുടെ വര്‍ധനയുണ്ടായി. 18 കാരറ്റ് സ്വര്‍ണ വിലയും 10 രൂപ ഉയര്‍ന്ന് 6,395 രൂപയെന്ന റെക്കോഡിലെത്തി. വെള്ളി വിലയ്ക്ക് ഇന്ന് അനക്കമില്ല. ഗ്രാമിന് 101 രൂപയില്‍ തുടരുന്നു. രാജ്യാന്തര സ്വര്‍ണ വില റെക്കോഡ് ഭേദിച്ച് പുതിയ ഉയരത്തിലെത്തി. ഇന്നലെ ചരിത്രത്തിലാദ്യമായി വില ഔണ്‍സിന് 2,817.57 ഡോളറിലെത്തി. വില വൈകാതെ 2,800 ഡോളറിലെത്തുമെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 4800 രൂപയാണ് വര്‍ധിച്ചത്.