സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,000 രൂപയും പവന് 480 രൂപ താഴ്ന്ന് 72,000 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7,380 രൂപയിലെത്തി. വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 116 രൂപയില്‍ തുടരുന്നു. ദേശീയ പണിമുടക്കില്‍ കേരളത്തിലും സ്വര്‍ണക്കടകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇന്ന് വില്‍പ്പന നടക്കില്ല. ഇന്ന് രാവിലെ 3,308 ഡോളര്‍ വരെ സ്വര്‍ണം ഉയര്‍ന്നെങ്കിലും പിന്നീട് താഴ്ന്നു. നിലവില്‍ 3,292 ഡോളറിലാണ് വ്യാപാരം. അതേസമയം, താരിഫ് ആശങ്കകള്‍ നീങ്ങാത്തത് സ്വര്‍ണത്തിന് വീണ്ടും മുന്നേറ്റത്തിനുള്ള സാധ്യതകള്‍ നല്‍കുന്നുണ്ട്. യു.എസ് ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ മീറ്റിംഗിന്റെ മിനിറ്റ്സ് പുറത്തുവരുന്നതിലാണ് ഇപ്പോള്‍ വിപണിയുടെ ശ്രദ്ധ. അടിസ്ഥാന പലിശ നിരക്കുകളില്‍ ഉടന്‍ മാറ്റം വരുത്തുമോ എന്ന് നിര്‍ണയിക്കുന്നതാവും ഇത്. ഡോളര്‍ സൂചികയുടെ നീക്കവും എഫ്.ഒ.എം.സി മിനിറ്റ്സുമെല്ലാം വരും ദിവസങ്ങളില്‍ സ്വര്‍ണത്തിലും വെള്ളിയിലും ചാഞ്ചാട്ടത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തലുകള്‍.