കേരളത്തിലെ സ്വര്‍ണ വില ഇന്നും ഉയരങ്ങളിലേക്ക്. സ്വര്‍ണ വില ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7,940 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണ വില 400 രൂപ കൂടി 63,520 രൂപയിലുമെത്തി. ശനിയാഴ്ച പവന് 800 രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6,535 രൂപ എന്ന നിലയിലാണ്. വെള്ളിവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 107 രൂപയില്‍ തുടരുന്നു. അമേരിക്കന്‍ ഡോളര്‍ ഇന്‍ഡെക്സ് രണ്ടുമാസത്തെ താഴ്ന്ന നിലയില്‍ എത്തിയതാണ് ഇന്നത്തെ സ്വര്‍ണവിലയെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തല്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളെക്കുറിച്ചുള്ള ആശങ്കയും വര്‍ധനക്ക് കാരണമായി. സ്വര്‍ണ വില പവന് 63,520 രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കണം. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 68,750 രൂപയാകും.