സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഈ മാസം തുടക്കത്തിലെ തുടര്‍ച്ചയായ ഇടിവിനൊടുവില്‍ ഇന്നലെ മുതലാണ് സ്വര്‍ണം വീണ്ടും ഉയര്‍ച്ചയുടെ സൂചനകള്‍ നല്കിയത്. ഇന്നലെ പവന് 2,000 രൂപ കൂടിയപ്പോള്‍ ഇന്നത്തെ വര്‍ധന 400 രൂപ. ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,455 രൂപയാണ്. വെള്ളിവില 108 രൂപയും. പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണം വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോയാല്‍ സ്വര്‍ണവില വീണ്ടും കുതിക്കും. അടുത്തിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം നടന്നപ്പോള്‍ സ്വര്‍ണവില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തില്‍ പെട്ടെന്ന് പ്രതിഫലിക്കും.