തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഇന്ന് ഗ്രാം വില 30 രൂപ വര്‍ധിച്ച് 6,480 രൂപയിലെത്തി. പവന്‍ വില 240 രൂപ ഉയര്‍ന്ന് 51,840 രൂപയിലുമെത്തി. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് 1,280 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്നും കൂടി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,360 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 90 രൂപയില്‍ തുടരുന്നു. കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ ഇളവ് വന്നതോടെ സ്വര്‍ണ വില സംസ്ഥാനത്ത് പവന് 3,500 രൂപ കുറഞ്ഞിരുന്നു. നികുതി തീരുവ ഇളവ് മൂലമുണ്ടായ കുറവില്‍ നിന്ന് സ്വര്‍ണ വില നിലവില്‍ 1,440 രൂപയോളം തിരിച്ചു കയറി. അമേരിക്കന്‍ സമ്പദ്വ്യവ്സ്ഥയിലെ ചലനങ്ങള്‍ക്കൊപ്പമാണ് സ്വര്‍ണവിലയുടെ നീക്കം. ഇതിനൊപ്പം ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതും ആശങ്കയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഇക്കഴിഞ്ഞ യോഗത്തില്‍ അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ നിലനിറുത്തിയെങ്കിലും സെപ്റ്റംബറില്‍ ഇത് കൂട്ടുമെന്ന് സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇത് വരും മാസങ്ങളില്‍ സ്വര്‍ണത്തിന്റെ വില കൂടാനിടയാക്കും. അമേരിക്കയില്‍ പലിശ നിരക്ക് കുറയുമ്പോള്‍ കടപ്പത്രങ്ങളുടെ നേട്ടം കുറയാനിടയാക്കും. ഇത് സ്വര്‍ണത്തിലേക്ക് നിക്ഷേപം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുകയും ചെയ്യും. ഇന്നലെ രാജാന്ത്യര വിലയില്‍ നേരിയ ഇടിവുണ്ടായെങ്കിലും ഇന്ന് 0.54 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,45 ഡോളറിലാണ് വ്യാപാരം. മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ്, മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 56,118 രൂപയെങ്കിലും നല്‍കിയാലേ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാനാകൂ.