സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് സര്‍വകാല റെക്കോഡ് ഭേദിച്ച് മുന്നേറി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6,960 രൂപയും പവന് 600 രൂപ കൂടി 55,680 രൂപയുമാണ് വില. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്. എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. ഇന്നലെ ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55000ന് മുകളില്‍ എത്തി. ഇന്ന് വീണ്ടും കുതിപ്പ് തുടര്‍ന്നതോടെ സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു. യു.എസ് പലിശ നിരക്ക് കുറച്ചതിനു ശേഷം വലിയ തോതില്‍ വില വര്‍ധിക്കാതിരുന്ന സ്വര്‍ണം, പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇപ്പോള്‍ കുതിച്ചു കയറിയത്. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,775 രൂപയായി.