സ്വര്‍ണപ്പണയ വായ്പയെടുത്തവരില്‍ തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ട്രാന്‍സ്യൂണിയന്‍ സിബില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, വലിയ തുക വായ്പ എടുക്കുന്നവരിലും ഒന്നിലധികം വായ്പകള്‍ ഒരേസമയം കൈകാര്യം ചെയ്യുന്നവരിലുമാണ് കുടിശ്ശിക കൂടുതലുള്ളത്. 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ കുടിശ്ശികയുള്ള വായ്പക്കാരില്‍ 1.5% ആണ് കുടിശ്ശിക നിരക്ക്. കുറഞ്ഞ തുക വായ്പ എടുത്തവരേക്കാള്‍ 2.2 മടങ്ങ് കൂടുതലാണിത്. അഞ്ചിലധികം വായ്പകള്‍ എടുത്ത വായ്പക്കാരില്‍ കുടിശ്ശിക നിരക്ക് 1.9% ആയി ഉയര്‍ന്നു. 2025-ന്റെ ആദ്യ പകുതിയില്‍ ആരംഭിച്ച വായ്പകളുടെ ശരാശരി കുടിശ്ശിക നിരക്ക് 1.1% ആണ്. 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ കുടിശ്ശികയുള്ള വായ്പക്കാരില്‍ 46 ശതമാനം പേര്‍ക്കും അഞ്ചിലധികം വായ്പകളുണ്ട്. വായ്പക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സാമ്പത്തിക ബാധ്യതയെ ആണിത് സൂചിപ്പിക്കുന്നത്.
സ്വര്‍ണപ്പണയ വായ്പാ തിരിച്ചടവ് മുടങ്ങുന്നു
