മാര്‍ക്കോ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന് നായകനാകുന്ന പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’യാണ് ചിത്രം. പടം ഫെബ്രുവരി 21ന് തിയറ്ററുകളില്‍ എത്തും. പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഡോക്ടര്‍ വേഷത്തില്‍ ഉണ്ണി മുകുന്ദന് എത്തുന്ന ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. നിഖില വിമല്‍ ആണ് ‘ഗെറ്റ് സെറ്റ് ബേബി’യിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്കന്ദ സിനിമാസും കിംഗ്സ്മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. സജീവ് സോമന്, സുനില്‍ ജയിന്, സാം ജോര്‍ജ്ജ് എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാവുന്ന ആദ്യസംരഭമാണ് ഗെറ്റ് സെറ്റ് ബേബി. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതില്‍ അണിനിരക്കുന്നു.