കെപിസിസി നേതൃയോഗത്തിലെ വിമർശനങ്ങൾക്ക് വ്യക്തമായ മറുപടി നൽകി വി.ഡി. സതീശന്‍. ചാന്‍സലര്‍ വിഷയത്തില്‍ ഘടകക്ഷികളുടെ നിലപാട് മാനിച്ച്, അവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തെന്ന് സതീശന്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണ്ണറെ മാറ്റുന്നതിനുള്ള നടപടിയെ സതീശന്‍ പിന്തുണച്ചത് പൊതുജനങ്ങൾക്കിടയിൽ തെറ്റിധാരണയുണ്ടാക്കിയെന്നായിരുന്നു കെപിസിസി നേതൃയോഗത്തിൽ ഉയര്‍ന്ന വിമര്‍ശനം. മുഖ്യമന്ത്രിയെയും ഗവർണ്ണറെയും ഒരുപോലെ എതിര്‍ക്കണമെന്നും, സതീശന്‍റെ നിലപാടില്‍ വ്യക്തത ഇല്ലായിരുന്നെന്നും നേതൃയോഗത്തിൽ വിമര്‍ശനമുണ്ടായി.
സിപിഎമ്മിന്‍റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയ ലീഗിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ അഭിനന്ദനം. ലീഗ് യുഡിഎഫിൽ തന്നെ ഉറച്ച് നിൽക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ മറുപടി നൽകിയിരുന്നു. കോൺഗ്രസിലെ പിണക്കങ്ങളിൽ ലീഗിനുള്ള അതൃപ്തി നേതാക്കൾ മുൻപും പറഞ്ഞിട്ടുണ്ട്. ലീഗ് നേതൃത്വം പരസ്യമായി കോൺഗ്രസിനെ തള്ളിപ്പറയുന്നില്ലെങ്കിലും പരസ്പരം കുറ്റപ്പെടുത്തലുകളുമായി മുന്നോട്ടു പോയാൽ പൊതുജനങ്ങൾ പാർട്ടിയിൽ നിന്ന് അകലുമെന്ന് നേതൃത്വം ഇതിനുമുൻപും വ്യക്തമാക്കിയിട്ടുണ്ട്.