കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ഗര്‍ര്‍ര്‍’ ഒടിടിയില്‍ സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ഹോട്സ്റ്റാറിന്റെ ഓഫീഷ്യല്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ സ്ട്രീമിംഗ് തിയതി പുറത്തുവിട്ടിട്ടില്ല. 2024 ജൂണ്‍ 13ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘ഗര്‍ര്‍ര്‍’. പൃഥ്വിരാജ് നായകനായി എത്തി ഹിറ്റായി മാറിയ എസ്ര എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് ശേഷം ജയ് കെ സംവിധാനം ചെയ്ത ചിത്രമാണ് ഗര്‍ര്‍ര്‍. സുരാജിനും കുഞ്ചാക്കോ ബോബനും ഒപ്പം മോജോ എന്നൊരു സിംഹവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ദര്‍ശന്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ഹോളിവുഡ്, ബോളിവുഡ് സിനിമകളില്‍ തിളങ്ങിയ സിംഹം കൂടിയാണ് മോജോ. ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.