പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഓഗസ്റ്റ് മുപ്പതാം തീയതി ചിത്രം തിയേറ്ററുകളില്‍ എത്തും. സംവിധായകന്‍ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകന്‍ റുഷിന്‍ ആണ് നായകനായി അഭിനയിക്കുന്നത്. ഫൈനല്‍സ്, രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്ര തന്‍ നിര്‍മ്മിക്കുന്ന സിനിമയാണ് ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്. ടൈറ്റില്‍ കഥാപാത്രമായ സുകുമാരക്കുറുപ്പായി എത്തുന്നത് നടന്‍ അബുസലിം ആണ്. ടിനി ടോം, ജോണി ആന്റണി, ശ്രീജിത്ത് രവി, ഇനിയ, ദിനേശ് പണിക്കര്‍, സുജിത് ശങ്കര്‍, സിനോജ് വര്‍ഗീസ്, വൈഷ്ണവ് ബിജു, സൂര്യ ക്രിഷ്, അജയ് നടരാജ്, ടോം സ്‌കോട്ട്, പൂജ മോഹന്‍രാജ്, പാര്‍വതി രാജന്‍ ശങ്കരാടി തുടങ്ങിയവര്‍ അഭിനയിക്കുന്നു. സംവിധായകന്‍ ഷെബിയുടെ കഥയ്ക്ക് വി ആര്‍ ബാലഗോപാല്‍ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ക്യാമറ രതീഷ് രാമനും എഡിറ്റിംഗ് സുജിത് സഹദേവും നിര്‍വഹിച്ചു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് മെജോ ജോസഫ് ആണ് ഈണം നല്‍കിയിട്ടുള്ളത്. വിനീത് ശ്രീനിവാസന്‍, അഫ്‌സല്‍, മുരളീകൃഷ്ണ എന്നിവരാണ് ഗായകര്‍.