ഹൃത്വിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘വാര്‍2’ ന്റെ ട്രെയിലര്‍ പുറത്ത്. അയന്‍ മുഖര്‍ജി ഒരുക്കുന്ന സ്‌പൈ ആക്ഷന്‍ ചിത്രമാണ് വാര്‍ 2 .ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. രണ്ട് മിനുറ്റ് മുപ്പത്തിയഞ്ച് സെക്കന്റ് നീണ്ടു നില്‍ക്കുന്ന ട്രെയ്‌ലറില്‍ ആക്ഷനും പ്രണയവും പകയും എല്ലാം നിറഞ്ഞ് നില്‍ക്കുന്നു. രണ്ട് സൈന്യകര്‍ തമ്മിലുള്ള പോരാട്ടമാണ് സിനിമ പറയുന്നതെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. മേജര്‍ കബീര്‍ ധലിവാള്‍ എന്ന റോ ഏജന്റിനെയാണ് ചിത്രത്തില്‍ ഹൃതിക് റോഷന്‍ അവതരിപ്പിക്കുന്നത്. കിയാര അദ്വാനിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ കിയാര ആക്ഷന്‍ കഥാപാത്രമായാണ് എത്തുന്നത്. കിയാരയുടെ കരിയറിലെ വ്യത്യസ്ത കഥാപാത്രമാണിത്. മുഴുനീള ആക്ഷന്‍ ചിത്രമാണ് വാര്‍ 2. ഇതിന് പുറമേ ഹൃത്വിക് റോഷന്റെ തിരിച്ചുവരവായാണ് ആരാധകര്‍ വാര്‍ 2വിനെ കാണുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ ബോളിവുഡ് എന്‍ട്രി കൂടിയാണ് വാര്‍ 2. ആഗസ്റ്റ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.