ബലേനോ എന്നിവയുടെ സംയോജിത പ്രതിദിന ബുക്കിംഗ് ഇപ്പോള്‍ 1,250ല്‍ എത്തി. ഏപ്രില്‍ അവസാനത്തോടെയാണ് ഫ്രോങ്ക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പ്രതിദിനം ഏകദേശം 550 ബുക്കിംഗുകളാണ് ഇതിന് നിലവില്‍ ലഭിക്കുന്നത്. അതേസമയം, ബലേനോയുടെ പ്രതിദിന ബുക്കിംഗ് 700 ആയി കുറഞ്ഞു. ഫ്രോങ്ക്‌സിന്റെ വരവിന് മുന്‍പ് ദിനംപ്രതി 830 ബുക്കിംഗുകള്‍ വരെ നേടിയിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. ഫ്രോങ്ക്‌സിന്റെ 52,022 യൂണിറ്റുകളാണ് മാരുതി ഇതുവരെ വിറ്റഴിച്ചത്. ജിംനി, ബ്രെസ്സ, ഗ്രാന്‍ഡ് വിറ്റാര എന്നിവയ്ക്കൊപ്പം ഈ കോംപാക്റ്റ് എസ്യുവിയും 2024 സാമ്പത്തിക വര്‍ഷത്തില്‍ മഹീന്ദ്രയെ മറികടന്ന് മാരുതിയെ എസ്യുവി ചാര്‍ട്ടില്‍ ഒന്നാമതെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഫ്രോങ്ക്‌സിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 1.2-ലിറ്റര്‍ ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍-വിവിടി പെട്രോള്‍ എഞ്ചിനാണ് അതിലൊന്ന്. ഇതിന് പുറമെ 1.0-ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനുണ്ട്. മാരുതി സുസുക്കി ഫ്രോങ്ക്‌സ് സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നീ അഞ്ച് വേരിയന്റുകളില്‍ ലഭ്യമാണ്.