വില പ്രഖ്യാപിക്കും മുമ്പേ മികച്ച ബുക്കിങ്ങുമായി മാരുതിയുടെ കോംപാക്റ്റ് ക്രോസ് ഓവര്‍ ഫ്രോങ്‌സ്. ഇതുവരെ 5500 ബുക്കിങ്ങുകള്‍ ലഭിച്ചു. നെക്‌സ വഴി ഏപ്രില്‍ മുതല്‍ വാഹനം വില്‍പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മുന്‍ഭാഗം സ്പോര്‍ട്ടിയും സ്‌റ്റൈലിഷും ആണ്. ഐഡില്‍സ്റ്റാര്‍ട് സ്റ്റോപ്പുള്ള 1.2 ലീറ്റര്‍ ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍ വിവിടി പെട്രോള്‍ എന്‍ജിനും 1.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനും വാഹനത്തിലുണ്ട്. 1 ലീറ്റര്‍ എന്‍ജിന്‍ 100 എച്ച്പി കരുത്തും 147.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ 1.2 ലീറ്റര്‍ എന്‍ജിന്‍ 90 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും നല്‍കും. ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ഗീയര്‍ബോക്‌സുമുണ്ട്. 1.2 ലീറ്റര്‍ എന്‍ജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയര്‍ബോക്‌സും ലഭിക്കും. ഹാര്‍ടെക് പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്, മാരുതി സുസുക്കി ഫ്രോങ്സില്‍ ഹെഡ്സ്-അപ്പ് ഡിസ്പ്ലേയും വയര്‍ലെസ് ചാര്‍ജിംഗ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, സീറ്റ, ആല്‍ഫ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളില്‍ ഫ്രോങ്‌സ് വിപണിയിലെത്തും.