ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങി പ്രമുഖ തായ്വാനീസ് ഇലക്ട്രോണിക് ചിപ്പ് നിര്‍മ്മാണ കമ്പനിയായ ഫോക്സ്കോണ്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 16,500 രൂപ നിക്ഷേപിക്കാനാണ് ഫോക്സ്കോണ്‍ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുടെ ഗുണഭോക്താവ് കൂടിയാണ് ഫോക്സ്കോണ്‍. കൂടാതെ, ആപ്പിളിന് വേണ്ടി ഐഫോണുകള്‍ കരാറാടിസ്ഥാനത്തില്‍ ഫോക്സ്കോണ്‍ നിര്‍മ്മിച്ച് നല്‍കാറുണ്ട്. ഇലക്ട്രോണിക് ഘടക നിര്‍മ്മാണങ്ങള്‍ക്കായി സ്ഥാപിക്കുന്ന പുതിയ പ്ലാന്റ് തമിഴ്നാട്ടില്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. പുതിയ പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി തമിഴ്നാട്ടില്‍ 1,650 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഫോക്സ്കോണ്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. അതേസമയം, ഗുജറാത്തില്‍ സെമി കണ്ടക്ടര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനായി വേദാന്തയുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് കമ്പനി അടുത്തിടെ പിന്മാറിയിരുന്നു. 1,60,000 കോടി രൂപയുടെ സംരംഭമാണ് ഗുജറാത്തില്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്.