രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസ്താവന തള്ളി രമേശ് ചെന്നിത്തല. ബിജെപിയിൽ ചേർന്ന പത്മജയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശത്തോട് യോജിക്കുന്നില്ല എന്ന് രമേശ് ചെന്നിത്തല തുറന്നു പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന പാരമ്പര്യം കോൺഗ്രസ് പാർട്ടിക്ക് ഇല്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.ആലപ്പുഴയിൽ കെ.സി വേണുഗോപാൽ തന്നെ മത്സരിക്കുമെന്നും ഹൈക്കമാൻഡ് അനുമതി ലഭിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസ്താവന തള്ളി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
