മുട്ടില്‍ മരം മുറി കേസില്‍ വകുപ്പുദ്യോഗസ്ഥര്‍ മികച്ച അന്വേഷണo കാഴ്ചവച്ചെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. പ്രൊബേഷനറി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കായി സംഘടിപ്പിച്ച ഏകദിന വിജിലന്‍സ് ബോധവല്‍ക്കരണ ശില്പശാലയിലാണ് മന്ത്രിയുടെ പരാമർശം. ഇത്തരം കേസുകളിൽ കുറ്റമറ്റ രീതിയിൽ തന്നെ അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന കൃഷിനാശം ജീവഹാനി എന്നിവയ്ക്കും കൂടുതൽ പരിഗണന നൽകി കൃത്യമായ അന്വേഷണം നടത്തണം. മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെങ്കിൽ ഇതിന്റെ പിന്നിലുള്ള ഗൂഢാലോചന തെളിയിക്കപ്പെടണം. ഈ കേസിൽ സർക്കാരിന് കുറ്റകൃത്യം കണ്ടെത്താൻ കഴിഞ്ഞതുകൊണ്ടാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഇങ്ങനെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ആയി അന്വേഷണം കൃത്യമായി മുന്നോട്ടു കൊണ്ടുപോവുകയും പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.