ഒരിടവേളക്കുശേഷം വിദേശ നിക്ഷേപത്തില്‍ വീണ്ടും മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വാരം വന്‍ തോതിലാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. ഇതോടെ, ഇന്ത്യന്‍ ഓഹരി വിപണിയിലെത്തിയ പിഎഫ്ഐ 7,666 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. 2023 ജനുവരിയില്‍ 28,852 കോടി രൂപ വരെ പിന്‍വലിച്ചിരുന്നു. ഇത് നേരിയ തോതില്‍ ആഘാതം സൃഷ്ടിച്ചെങ്കിലും, ഫെബ്രുവരിയില്‍ മുന്നേറുകയായിരുന്നു. ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ ഈ വര്‍ഷം 5,944 കോടി രൂപയുടെ വിദേശ നിക്ഷേപം വരെ എത്തിയിട്ടുണ്ട്. നാണയപ്പെരുപ്പം രൂക്ഷമായതോടെ ആഗോളതലത്തില്‍ വിവിധ കേന്ദ്രബാങ്കുകള്‍, പ്രത്യേകിച്ച് അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് എന്നിവ തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് രാജ്യത്ത് നിന്ന് എഫ്പിഐ നിക്ഷേപം ഉയര്‍ന്ന തോതില്‍ പിന്‍വലിക്കപ്പെട്ടത്. നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാനാണ് വിവിധ ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്.