രാജ്യത്തെ വിദേശനാണയ കരുതല്‍ ശേഖരം ഉയരുന്നു. ജൂണ്‍ 13ന് അവസാനിച്ച വാരം വരെ കൈവരിച്ച വിദേശനാണയ കരുതല്‍ ശേഖരം 69,900 കോടി ഡോളറാണ്. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട കണക്കനുസരിച്ചാണിത്. റിസര്‍വ് ബാങ്കിന്റെ പണാവലോകന യോഗത്തില്‍ 11 മാസത്തേയ്ക്കുള്ള ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണയ കരുതല്‍ ശേഖരം ഉണ്ടെന്ന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചിരുന്നു. പുറമേ നിന്നുള്ള കടത്തിന്റെ 96 ശതമാനമാണിത്. 2024 സെപ്റ്റംബര്‍ മാസത്തില്‍ 70,489 കോടി ഡോളര്‍ വിദേശനാണയ കരുതല്‍ ശേഖരം നേടിയതാണ് എക്കാലത്തേയും മികച്ച നേട്ടം. ആര്‍ബിഐയുടെ കണക്കനുസരിച്ച് വിദേശനാണയ കരുതല്‍ ശേഖരത്തില്‍ ഏറ്റവും കൂടുതല്‍ വിഹിതമുള്ളത് 58,942 കോടി ഡോളറിന്റെ വിദേശ നാണയ ആസ്തികളാണ്. സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരമാകട്ടെ 8631 കോടി ഡോളാറാണ്. ഇന്ത്യയുടെ നീക്കവും ഇതേ ദിശയിലാണ്. 2021നു ശേഷം വിദേശനാണയ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണ ശേഖരം ആര്‍ബിഐ ഇരട്ടിയാക്കിയിട്ടുണ്ട്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan