പഴക്കമേറുന്തോറും വീഞ്ഞിനു വീര്യമേറുമെന്നാണു പ്രമാണം. ഇതാ അയ്യായിരം വര്‍ഷം പഴക്കമുള്ള വീഞ്ഞ്. പക്ഷേ, കുടിക്കാനാവില്ല. ലോകത്തില്‍ എറ്റവും പഴക്കമുള്ള ഈ വീഞ്ഞ് കണ്ടെത്തിയത് ഈജിപ്തിലെ അബിഡോസില്‍ കബറടക്കിയ രാജ്ഞിയുടെ ശവകുടീരത്തിലാണ്. ഇത്രയും വര്‍ഷങ്ങളുടെ പഴക്കംമൂലം വൈന്‍ ഇപ്പോള്‍ ദ്രാവകരൂപത്തിലല്ല, കട്ടിയായിരിക്കുന്നു. അതുകൊണ്ട് ഈ വീഞ്ഞിന്റെ നിറം ചുവപ്പാണോ വെള്ളയാണോയെന്നു തിട്ടപ്പെടുത്താനാകുന്നില്ലെന്നാണു ഈജിപ്തിലെ ഗവേഷകയായ ക്രിസ്റ്റീന കോലര്‍ പറയുന്നത്. മരണാനന്തര യാത്രയില്‍ കുടിക്കാനെന്ന വിശ്വാസത്തോടെയാണ് വൈന്‍ അടക്കമുള്ള പ്രിയപ്പെട്ട ഭക്ഷ്യ വിഭവങ്ങള്‍ ശവകുടീരത്തില്‍ അടക്കം ചെയ്തിരുന്നത്. ബിസി മൂവായിരാമാണ്ടു കാലത്തെ മെറേറ്റ്- നീത്ത് രാജ്ഞിയുടെ കബറിടത്തിലാണ് ഇത്രയും വര്‍ഷം പഴക്കമുള്ള വീഞ്ഞു കണ്ടെത്തിയത്. നിരവധി കരകൗശല വസ്തുക്കളും ഇവിടെനിന്നു കണ്ടെത്തി. വൈന്‍ ജാറുകളടക്കം ഇവിടെനിന്നു കണ്ടെത്തിയ വസ്തുക്കളെല്ലാം പഠന വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍ക്കിയോളജിസ്റ്റായ പ്രൊഫസ്സര്‍ ക്രിസ്റ്റീന കോലര്‍ പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan