ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഷോപ്പിങ് മാളില്‍ അക്രമി അഞ്ചുപേരെ കുത്തിക്കൊന്നു. നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ ബോണ്ടിയിലാണ് ആക്രമണം. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. കുത്തേറ്റവരിൽ ഒന്‍പതുമാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. കത്തിയുമായെത്തി മാളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ പിന്നീട് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട് ഏറെ ടൂറിസ്റ്റുകള്‍ എത്തുന്ന ബോണ്ടി ബീച്ചിനോട് ചേര്‍ന്നാണ് ആക്രമണമുണ്ടായ മാള്‍.