8 1

സെപ്റ്റംബര്‍ 21 നാണ് ലോക അല്‍ഷിമേഴ്‌സ് ദിനം. ‘ഡിമെന്‍ഷ്യക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സമയം, അല്‍ഷിമേഴ്‌സിനെതിരെ പ്രവര്‍ത്തിക്കാനുള്ള സമയം’- എന്നതാണ് ഇത്തവണത്തെ ലോക അല്‍ഷിമേഴ്‌സ് ദിനത്തിന്റെ പ്രമേയം. ലോകത്ത് ഏതാണ്ട് 55 ദശലക്ഷത്തിലധികം ആളുകള്‍ ഇന്ന് അല്‍ഷിമേഴ്സ് രോഗബാധിരാണ്. ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് അല്‍ഷിമേഴ്‌സ്. ഇന്ത്യയില്‍ 60 വയസ് കഴിഞ്ഞ 7.4 ശതമാനം ആളുകളിലും മറവിരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കേരളത്തിലേക്ക് വരുമ്പോള്‍ 65ന് മുകളിലുള്ള നൂറ് പേരില്‍ അഞ്ച് പേര്‍ക്ക് വീതം മറവിരോഗ ബാധിതരാണെന്നാണ് അനൗദ്യോഗിക പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഒരാളുടെ ജനിതകഘടന, വിദ്യാഭ്യാസം, പ്രായം, പരിസ്ഥിതി എന്നിവയുടെ സങ്കീര്‍ണമായ ഇടപെടലുകളുടെ ഫലമായുണ്ടാകുന്ന ന്യൂറോ ഡീജനറേറ്റീവ് രോഗമാണ് അല്‍ഷിമേഴ്‌സ് രോഗം. പലരും പ്രായത്തിന്റെ സ്വാഭാവിക പരിണാമം എന്ന രീതിയില്‍ ലക്ഷണങ്ങള്‍ കണ്ടാലും വൈദ്യ ചികിത്സ തേടാറില്ല. പെരുമാറ്റരീതികളില്‍ മുതിര്‍ന്നവര്‍ക്കു വരുന്ന ഓര്‍മക്കുറവുകളെ വീട്ടിലെ മറ്റുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ മിക്കപ്പോഴും ഇതിനെ ഗൗരവമായി കണ്ട് ആവശ്യമായ ഇടപെടല്‍ നടത്താറില്ല. ഡിമെന്‍ഷ്യ, അല്‍ഷ്യമേഴ്‌സ് അടക്കമുള്ള മിക്ക വാര്‍ദ്ധകൃസഹജമായ പ്രശ്‌നങ്ങളും നേരത്തെ തിരിച്ചറിയുന്നത് രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കാനും ഓര്‍മക്കുറവു മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയും. ഡിമെന്‍ഷ്യയോടുള്ള മനോഭാവം മാറ്റുന്നതിലും ഈ അവസ്ഥയെ ചുറ്റിപ്പറ്റിയുള്ള തെറ്റുദ്ധാരണകളും വിവേചനവും പരിഹരിക്കുന്നതിനുമാണ് ഈ വര്‍ഷം മുന്‍തൂക്കം നല്‍കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *