ബിജു മേനോന് പ്രധാന വേഷത്തില്‍ എത്തുന്ന ‘തുണ്ട്’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചിച്ച്, ഗോപി സുന്ദര്‍ സംഗീതം നല്കി പ്രണവം ശശി ആലപിച്ച ‘വാനില്‍ നിന്നും’ എന്ന ആദ്യ ഗാനമാണ് പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് – ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ – സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്. തല്ലുമാല, അയല്‍വാശി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന് ഒരുക്കുന്ന ‘തുണ്ടില്‍’ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിര്‍മ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ചിത്രത്തിന്റെ തിരക്കഥ – സംഭാക്ഷണം ഒരുക്കുന്നത് സംവിധായകന് റിയാസ് ഷെരീഫ്, കണ്ണപ്പന് എന്നിവര്‍ ചേര്‍ന്നാണ്.