കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് നിര്‍മ്മിക്കുന്ന ‘അരിക്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി. വി.എസ് സനോജ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നടനും സംവിധായകനുമായ പൃഥ്വിരാജ് ആണ് പുറത്തുവിട്ടത്. 1960കളില്‍ തുടങ്ങി ഇന്നുവരെയുള്ള സാമൂഹ്യമാറ്റം ഒരു തൊഴിലാളി കുടുംബത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. സെന്തില്‍ കൃഷ്ണ, ഇര്‍ഷാദ് അലി, ധന്യ അനന്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥയാണ് പറയുക. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രന്, സിജി പ്രദീപ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകനും ജോബി വര്‍ഗീസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.