തൃശ്ശൂർ വിവേകോദയം സ്കൂളിലെ പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തി അതിക്രമം നടത്തിയത്. എയര്‍ഗണ്ണുമായി എത്തി ക്ലാസ് റൂമില്‍ കയറി മൂന്നു തവണ മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് പറയുന്നത്.