മോഹന്‍ലാല്‍ സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ബറോസിന്റെ വിശേഷങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്. പിന്നീട് ഒരു വര്‍ഷമായി ചിത്രത്തെക്കുറിച്ച് പുതിയ വാര്‍ത്തകളൊന്നും കേട്ടില്ല. ഇപ്പോഴിതാ ‘ബറോസു’മായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രശസ്ത ആക്ഷന്‍ ഡയറക്ടറായ ജെയ് ജെ. ജക്രിത് ആണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ബറോസിന്റെ പ്രിവിസ് ഫൈറ്റ് രംഗങ്ങളുടെ വീഡിയോ പങ്കുവച്ചത്. സിനിമയുടെ ഫൈനല്‍ എഡിറ്റില്‍ ഈ രംഗങ്ങള്‍ നീക്കം ചെയ്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. ത്രിഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്‌നോളജികള്‍ ഉപയോഗിച്ചാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്‌നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.