Video of a fight between pax that broke out on @ThaiSmileAirway flight
Reportedly on a Bangkok-India flight of Dec 27 pic.twitter.com/qyGJdaWXxC
— Saurabh Sinha (@27saurabhsinha) December 28, 2022
ഇന്ത്യക്കാര്‍ പോരാളികളാണ്. ഭൂമിയില്‍ മാത്രമല്ല, ആകാശത്തും പോരാട്ട വീര്യം. പോരാട്ടമെന്നു പറഞ്ഞാല്‍ നല്ല പഞ്ചുള്ള ഇടി. ഉയരം കൂടുന്തോറും പോരാട്ടവീര്യവും ഇടിയുടെ പഞ്ചുമെല്ലാം കൂടും.
രാജ്യാന്തര വിമാനത്തില്‍ ഇന്ത്യക്കാരായ യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയായി മാറി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ബാങ്കോക്കില്‍നിന്ന് കൊല്‍ക്കത്തയിലേക്കു പുറപ്പെട്ട തായ് സ്മൈല്‍ എയര്‍വേ വിമാനത്തിലാണ് സംഭവം.
ഫ്ളൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുമ്പാണു സംഭവം. രണ്ടു യാത്രക്കാര്‍ തമ്മില്‍ ഹിന്ദിയില്‍ വാക്കു തര്‍ക്കം ആരംഭിച്ചു. ഒരാളുടെ കൂടെ രണ്ടു സഹയാത്രികരുമുണ്ട്. തര്‍ക്കം പരിഹരിക്കാന്‍ എയര്‍ ഹോസ്റ്റസ് ഇടപെട്ടെങ്കിലും ആരും അതു ഗൗനിച്ചതേയില്ല. അപ്പോഴേക്കും ഒരാള്‍ മറ്റേയാളെ അടിച്ചു. അടിയും തിരിച്ചടിയുമായി നല്ലൊരു സ്റ്റണ്ട് സിനിമയുടെ ഒറിജിനല്‍ ആവിഷ്കാരമാണു വിമാനത്തില്‍ കണ്ടത്.
സൗരഭ് സിന്‍ഹ എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ആകാശത്തെ അടിപിടി വീഡിയോ 25 ലക്ഷത്തോളം പേരാണ് കണ്ടത്. ഇന്ത്യക്കാരായ യാത്രക്കാര്‍ മദ്യപിച്ചു വിമാനത്തില്‍ കയറി വഴക്കുണ്ടാക്കുന്നതു പുതിയ സംഭവമൊന്നുമല്ലെന്നാണ് എയര്‍ ഇന്ത്യയില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന കുറിപ്പും സൗരഭ് സിന്‍ഹ പങ്കുവച്ചിട്ടുണ്ട്.
വിമാനത്തില്‍ അടിപിടി, ഉയരംകൂടുന്തോറും പഞ്ചു കൂടും
