2022 ഫിഫ വേൾഡ്കപ്പ് ചാമ്പ്യനെ ഇന്നറിയാം. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങി. ഇരു ടീമും സ്റ്റാർട്ടിങ് 11 നെ പ്രഖ്യാപിച്ചു. അര്‍ജന്റീന മൂന്നു മാറ്റങ്ങൾ വരുത്തിയപ്പോൾ ഫ്രാൻസ് 2 മാറ്റങ്ങളോടെയാണ് കളിക്കാൻ ഇറങ്ങുന്നത്. ഏഞ്ചൽ ഡിമരിയ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നഹുവൽ മൊളീന എന്നിവർ അര്‍ജന്റീനയുടെ ആദ്യ 11ൽ ഇറങ്ങും. കിലിയന്‍ എംബാപ്പെയും ഒളിവര്‍ ജിറൂദും ഫ്രാന്‍സിന്‍റെ മുന്നേറ്റ നിരയില്‍ ഇറങ്ങുന്നു. എംബാപ്പെക്കൊപ്പം വലതു വംഗില്‍ ഒസ്മാന്‍ ഡെംബലെയുമുണ്ട്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan