നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് റെക്കോഡ് ലാഭം. 10.79 ശതമാനം വര്‍ധനയോടെ ഫെഡറല്‍ ബാങ്കിന്റെ ലാഭം 1056.69 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 953.82 കോടി രൂപയായിരുന്നു അറ്റാദായം. 18.19 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1565.36 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1324.45 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 17.32 ശതമാനം വര്‍ധിച്ച് 4,99,418.83 കോടി രൂപയിലെത്തി. മുന്‍വര്‍ഷം 2,32,868.43 കോടി രൂപയായിരുന്ന നിക്ഷേപം 2,69,106.59 കോടി രൂപയായി വര്‍ധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 1,92,816.69 കോടി രൂപയില്‍ നിന്ന് 2,30,312.24 കോടി രൂപയായി വര്‍ധിച്ചു. അറ്റപലിശ വരുമാനം 15.11 ശതമാനം വര്‍ധനയോടെ 2367.23 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2056.42 കോടി രൂപയായിരുന്നു. 4884.49 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.09 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1322.29 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.57 ശതമാനമാണിത്. ബാങ്കിന്റെ അറ്റമൂല്യം 31,108.20 കോടി രൂപയായി വര്‍ധിച്ചു.