ദംഗല്‍ എന്ന ഒറ്റ സിനിമയിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ ഫാത്തിമ സന ഷെയ്ഖിന്റെ യാത്രകള്‍ക്ക് ഇനി കൂട്ടാകുന്നത് മെഴ്സിഡീസ് ബെന്‍സിന്റെ ആഡംബരം. 1.15 കോടി രൂപ വില വരുന്ന ബെന്‍സ് ജി എല്‍ ഇ 300 ഡി എസ് യു വി ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഒബിസിഡിയന്‍ ബ്ലാക് മെറ്റാലിക് നിറമാണ് പുതുവാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നാലു സിലിണ്ടര്‍, 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. 245 പി എസ് പവറും 500 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുമിത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. ഈ എസ്യുവിക്ക്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.2 സെക്കന്‍ഡ് മതിയാകും. ഏറ്റവുമുയര്‍ന്ന വേഗം 225 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നാലു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അതേ വലുപ്പത്തില്‍ തന്നെയുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും വാഹനത്തിലുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മുന്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, എല്‍ ഇ ഡി ഹെഡ് ലാമ്പുകള്‍, ഹാന്‍ഡ് ഫ്രീ പാര്‍ക്കിങ്, വാഹനത്തിന്റെ സീറ്റുകള്‍ ലെതെറിലാണ്. മള്‍ട്ടി ഫങ്ക്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്രൂയ്സ് കണ്‍ട്രോള്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെ ഈ എസ്യുവിയ്ക്ക് ബെന്‍സ് നല്‍കിയിട്ടുണ്ട്.