പരശുറാം പെറ്റ്ല സംവിധാനം ചെയ്ത ഫാമിലി റൊമാന്റിക് കോമഡി ചിത്രം ‘ഫാമിലി സ്റ്റാര്‍’ ട്രെയിലര്‍ പുറത്തിറങ്ങി. നടന് വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകന്. വ്യാഴാഴ്ചയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. മൃണാല്‍ ഠാക്കൂറാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദില്‍ രാജു നിര്‍മ്മിക്കുന്ന ചിത്രം വരുന്ന ഏപ്രില്‍ അഞ്ചിനാണ് റിലീസിന് ഒരുങ്ങുന്നത്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റുന്ന ഒരു കുടുംബനാഥനായാണ് വിജയ് ദേവരകൊണ്ടയെ ട്രെയിലറില്‍ കാണിക്കുന്നത്. മൃണാളിനെ കണ്ടുമുട്ടുന്നതും അവരുടെ പ്രണയവും. കുടുംബത്തില്‍ അവര്‍ നേരിടുന്ന പ്രയാസങ്ങളും മറ്റുമാണ് ട്രെയിലറില്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. സംവിധായകന്റെ തന്നെയാണ് തിരക്കഥയും. ആറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകന് പരശുറാം എന്നിവര്‍ക്കൊപ്പം സംഗീതസംവിധായകനായി ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്.