ഡോണ്‍ പാലത്തറയുടെ നിരൂപക പ്രശംസകള്‍ നേടിയ ചിത്രം ‘ഫാമിലി’ തിയേറ്ററുകളിലേക്ക്. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ന്യൂട്ടണ്‍ സിനിമാസിന്റെ ബാനറില്‍ വിനയ് ഫോര്‍ട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഫാമിലി’. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയ ഫാമിലി കേരള രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ അടക്കം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നില്‍ജ കെ ബേബി, ദിവ്യ പ്രഭ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതും ഡോണ്‍ തന്നെയാണ്. ഫെബ്രുവരി 23 നാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.