ഒരു കാലത്തു ഹിന്ദി സിനിമാഗാനങ്ങളില്‍ ഹിറ്റുകള്‍ കൊണ്ട് പ്രേക്ഷക മനസില്‍ പതിഞ്ഞു പോയ പേരാണ് ഫാല്‍ഗുനി പഥക്കിന്റേത്. ചുഡി ജോ ഖങ്കേ, മൈനേ പായല്‍ ഹേ ചങ്കൈ, സാവന്‍ മേ, അയ്യോ രാമ, മേരി ചുനാര്‍ ഉദ്ദ് ഉദ്ദ് ജായേ എന്നിവയുള്‍പ്പെടെയുള്ള ഹിറ്റ് ഗാനങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയുണ്ട്. ഇനിയുള്ള ഫാല്‍ഗുനി പഥക്കിന്റെ യാത്രകള്‍ക്ക് മെഴ്‌സിഡീസിന്റെ ആഡംബരം കൂടിയെത്തുന്നു. മെഴ്സിഡീസ് എ എം ജി ജി എല്‍ ഇ 53 കൂപ്പെ എന്ന ആഡംബര എസ് യു വി യാണ് ഗായിക സ്വന്തമാക്കിയിരിക്കുന്നത്. സുരക്ഷയിലും സ്‌റ്റൈലിലും ആഡംബരത്തിലും പകരം വയ്ക്കാനില്ലാത്ത ഈ വാഹനത്തിനു വില വരുന്നത് 97.85 ലക്ഷം രൂപ മുതല്‍ 1.15 കോടി രൂപ വരെയാണ്. 3 ലീറ്റര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ജി എല്‍ ഇ യ്ക്ക് കരുത്ത് പകരുന്നത്. 435 പി എസ് ആണ് പവര്‍, ടോര്‍ക്ക് 560 എന്‍ എം ആണ്. ഈ എന്‍ജിനുമായി പെയര്‍ ചെയ്തിട്ടുള്ള 48 വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം അധിക പവറും ടോര്‍ക്കും നല്‍കും. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ്.