അല്ലു അര്ജുന് നായകനായെത്തുന്ന ‘പുഷ്പ 2’വില്‍ നിന്നുള്ള ഫഹദ് ഫാസിലിന്റെ ലൊക്കേഷന്‍ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. പുഷ്പ ഒന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാവുമോ എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ഇപ്പോള്‍ ഈ ചിത്രം പുറത്തുവിട്ടത്. ഒന്നാം ഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ഫഹദിന്റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തിലും തീ പാറിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ അല്ലുവിന്റെയും ഫഹദിന്റെയും തകര്‍പ്പന്‍ പ്രകടനം തന്നെയാകും പ്രധാന ഹൈലൈറ്റ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്നു.