ഫഹദും വടിവേലുവും ഇനി ഒരുമിച്ചെത്തുക സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘മാരീചന്‍’ എന്ന ചിത്രത്തിലാണ്. ഇരുവരും ഒന്നിച്ചെത്തിയ ‘മാമന്നന്‍’ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീചന്‍ കോമഡിക്ക് പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ദീപാവലി പ്രമാണിച്ച് ചിത്രത്തിന്റെ സ്‌പെഷല്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇതില്‍ ആദ്യമെത്തിയ പ്രധാന പോസ്റ്ററില്‍ ഒരു പഴയ ബൈക്കില്‍ പോകുന്ന ഫഹദിന്റെയും വടിവേലുവിന്റെയും കഥാപാത്രങ്ങളെ കാണാം. ഫഹദാണ് വണ്ടി ഓടിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. നിരവധി ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാം ചിത്രമാണ് മാരീചന്‍. ജനി ചിത്രം വേട്ടൈയന്‍ ആണ് ഫഹദിന്റേതായി തമിഴില്‍ അവസാനം ഇറങ്ങിയ ചിത്രം.