ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി സൂപ്പര്‍താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 5.0 ലിറ്റര്‍ വി8 ആഡംബര വാഹനമാണ് ഇവര്‍ സ്വന്തം ഗാരിജിലെത്തിച്ചിരിക്കുന്നത്. ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും നേരത്തെ ഫഹദ്- നസ്രിയ ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു. ഏതാണ്ട് 2.11 കോടി രൂപയാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 5.0 ലീറ്റര്‍ പെട്രോള്‍ വി8ന്റെ വില. 5 ഡോര്‍ 3 ഡോര്‍ ബോഡി സ്റ്റൈലില്‍ ഇറങ്ങുന്ന ലാന്‍ഡ്റോവര്‍ ഡിഫന്‍ഡറിന്റെ 3 ഡോര്‍ പതിപ്പാണ് ഫഹദും നസ്രിയയും വാങ്ങിയിരിക്കുന്നത്. 14.01 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 4997 സിസിയുള്ള വാഹനത്തിന് 4000 ആര്.പി.എമ്മില്‍ 296.36ബിഎച്പി കരുത്തും 1500-2500 ആര്.പി.എമ്മില്‍ 650എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. നൂറുകിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ ഡിഫന്‍ഡറിന് എട്ടു സെക്കന്‍ഡ് മതി. പരമാവധി വേഗം 191 കി.മീ.